അനില്‍കുമാറിന്റെ ആത്മഹത്യ കര്‍ഷക കോണ്‍ഗ്രസ്സ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി
സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ,സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുക, അനില്‍ കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സിപിഎം പാര്‍ട്ടി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ്സ് തലപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ. ജോഷി സിറിയക്ക് ഉദ്ഘാടനം ചെയ്തു. തവിഞ്ഞാല്‍ മണ്ഡലം പ്രസിഡണ്ട് കെ എസ് സഹദേവന്‍, മുന്‍ മന്ത്രിയും എഐസിസി അംഗവുമായ പികെ ജയലക്ഷ്മി, പിഎം വെന്നി എന്നിവര്‍ സംസാരിച്ചു