ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവം അടിസ്ഥാന രഹിതമെന്ന് ഏജന്‍സി ഉടമ

0

ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ തട്ടിയെടുത്തതായുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ശ്രീ വിനായക ലോട്ടറി ഏജന്‍സി ഉടമ സി.എം. നിഷാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോട്ടറിയുടെ സീരിയല്‍ നമ്പര്‍ മാറിയതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പമാണ് വിഷയം വിവാദമാക്കിയത്. മൊബൈലില്‍ ലഭിച്ച അനൗദ്യേഗിക ലോട്ടറി റിസള്‍ട്ട് കണ്ട് വിശ്വംഭരനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചതെന്ന് താനടക്കമുള്ളവര്‍ തെറ്റിധരിക്കുകയായിരുന്നു. ഔദ്യോഗിക വെബ്സൈറ്റില്‍ ലോട്ടറി റിസള്‍ട്ട് വന്നപ്പോഴാണ് വിശ്വംഭരനല്ല ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിയുന്നത്. പൂത്തോട്ടയില്‍ ആന്റണിയെന്ന ഒരാള്‍ തന്നെ സമീപിക്കുകയും പത്ത് ലക്ഷം രൂപ തന്നാല്‍ കേസ് ഒതുക്കാമെന്നും അല്ലാത്തപക്ഷം കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി.തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താനുള്ള പ്രവര്‍ത്തിയാണിതെന്നും ്. ഇവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സി.എം. നിഷാദ് പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!