പൂതാടി പഞ്ചായത്ത്, കൃഷി ഭവന്‍ , എന്നിവയുടെ ആഭിമുഖ്യത്തില്‍ 22 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്ക് പച്ചക്കറി കൃഷിക്ക് വേണ്ടി ഒന്നര ലക്ഷം തൈകളാണ് വിതരണം ചെയ്യുന്നത്.മാരക വിഷ പദാര്‍ത്ഥങ്ങള്‍ തളിക്കാത്ത ഗുണനിലവാരമുള്ള ജൈവ പച്ചക്കറി ഓരോ വീടുകളിലും കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിക്കുകഎന്നതാണ് ലക്ഷ്യം.19-ാം വാര്‍ഡ് പുളിയമ്പറ്റ – ചീങ്ങോട് സംഘടിപ്പിച്ച തൈ വിതരണ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു ,പഞ്ചായത്തംഗം തങ്കച്ചന്‍ നെല്ലിക്കുന്നേല്‍ , ശിവദാസന്‍ പൂതാടി തുടങ്ങിയവര്‍ സംസാരിച്ചു .