കൽപ്പറ്റ: പെട്രോൾ, ഡീസൽ, പാചക വാതക വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ പ്രതിസന്ധി എല്ലാം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാറിനെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ഫെഡറേഷനുകളുടെയും നേതൃത്വത്തിൽ 2019 ജനുവരി 8, 9 തീയ്യതികളിൽ ദേശീയ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നു. പണിമുടക്ക് വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു.സി.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. പി.പി. ആലി അധ്യക്ഷത വഹിച്ചു.കെ.സുഗതൻ സ്വാഗതം പറഞ്ഞു.വി.വി.ബേബി, എൻ.ഒ. ദേവസ്യ, സി.എസ്.സ്റ്റാൻലി, പി.കെ. മൂർത്തി, പി.എ.മുഹമ്മദ് സാംപി മാത്യു, എൻ.വേണു മാസ്റ്റർ, രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.