ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

ട്രെബല്‍ വാച്ചര്‍ അഭിമുഖം

വനം വകുപ്പില്‍ ട്രൈബല്‍ വാച്ചര്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 190/2020) അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ 9 10, 11, 16, 17 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വയനാട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി അഭിമുഖത്തിന് ഹാജരാകണം .അഭിമുഖത്തിനായുളള മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട താലൂക്ക്, ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസ്, ട്രൈബല്‍ പ്രോമോട്ടര്‍മാര്‍, ജില്ലാ പി.എസ്.സി ഓഫീസ് എന്നിവയുമായി ബന്ധപ്പെടണം. ഫോണ്‍:04936 202539

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

നെന്മേനി ഗ്രാമപഞ്ചായത്തിലെ കഴമ്പ്-കല്ലുമുക്ക് റോഡ് ടാറിംഗിനായി ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

മരം ലേലം

പുല്‍പ്പള്ളി പോലീസ് സ്റ്റേഷനു സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന കാറ്റാടി, വട്ടമരം, സില്‍വറോക്ക് മരങ്ങള്‍ നവംബര്‍ 17 ന് ഉച്ചയ്ക്ക് 12 ന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 4 വരെ പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ മരങ്ങള്‍ പരിശോധിക്കാവുന്നതാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!