വയനാട് ടി എസ് പഠനകേന്ദ്രം പുരോഗമന കലാസാഹിത്യസംഘം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ 8 തിയ്യതി ശനിയാഴ്ച്ച 3 മണിക്ക് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് വച്ച് നവോത്ഥാന സംരക്ഷണ സദസ് സംഘടിപ്പിക്കും. സി കെ ശശിന്ദ്രന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പ്രമുഖ ചിന്തകന്‍ സണ്ണി എം കപിക്കാട് മുഖ്യ പ്രഭാഷണം നടത്തും. സി കെ ജാനു .എഴുത്തുകാരി സി എസ് ചന്ദ്രിക അനീസ് കെ മാപ്പിള എം മധു തുടങ്ങിയവര്‍ സംസാരിക്കും. പരിപാടിയോടനുബന്ധിച്ച് തെരുവോര ചിത്രരചന സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രക്കാരന്‍മാര്‍ ചിത്രങ്ങള്‍ വരക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.