മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

0

ദേശീയപാത നവീകരണം വനംവകുപ്പിന്റെ നടപടിക്കെതിരെ മുത്തങ്ങ റെയിഞ്ച് ഓഫീസിലേക്ക് നൂല്‍പ്പുഴ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. നായ്ക്കട്ടിയില്‍ നിന്നും ആറുകിലോമീറ്റര്‍ കാല്‍നടയായാണ് പ്രതിഷേധക്കാര്‍ എത്തിയത്. റോഡ് നവീകരണത്തിന് അനൂകൂല നടപടിയുണ്ടായില്ലങ്കില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലന്നും പ്രതിഷേധക്കാര്‍. ദേശീയപാത 766 വീതികൂട്ടി നവീകരിക്കുന്ന പ്രവര്‍ത്തിയില്‍ മൂലങ്കാവുമുതല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ളവരെ ഭാഗത്തെ പ്രവര്‍ത്തികളാണ് വനംവകുപ്പ് തടഞ്ഞിരിക്കുന്നത്. ഇതിനെതിരെ വ്യാപകപ്രതിഷേധവുമാണ് ഉയര്‍ന്നിരിക്കന്നത്.ഇതിന്റെ ഭാഗമായാണ് നൂല്‍പ്പുഴ യു.ഡി.എഫ് പഞ്ചായത്ത്കമ്മറ്റി മുത്തങ്ങ അസിസ്്റ്റന്റ് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.രാവിലെ പത്ത് മണിക്ക് നായ്ക്കട്ടിയില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്. കാല്‍നടയായി ആറ്കിലോമീറ്റര്‍ പിന്നിട്ടാണ് പ്രതിഷേധമാര്‍ച്ച് മുത്തങ്ങയില്‍ എത്തിയത്.മാര്‍ച്ച് അസിസ്റ്റന്റ് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ ഓഫീസിനുമുന്നില്‍ പൊലീസ് തടഞ്ഞതോടെ കോമ്പൗണ്ടിലേക്ക് തള്ളിക്കയറാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ മാര്‍ച്ച് കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രഹാം ഉദ്ഘാടനം ചെയ്തു. ദേശീയപാത നവീകരണത്തിനുള്ള തടസ്സവാദത്തില്‍ നിന്നും വനംവകുപ്പ് പിന്മാറിയില്ലെങ്കില്‍ വനംവകുപ്പ് ജീവനക്കാരെ റോഡില്‍ ഇറക്കില്ലെന്നാണ്് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!