ആയങ്കി കുടുംബസംഗമം ശനിയാഴ്ച്ച
ആയങ്കി കുടുംബസംഗമം ശനിയാഴ്ച മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് പാരിഷ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍ മിസ്റ്റര്‍ ഇന്ത്യയും സിനിമാതാരവുമായ അബു സലിം സംഗമം ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ മുഖ്യാതിഥിയായിരിക്കും. റാഷിദ് ഗസ്സാലി കൂളിവയല്‍ മുഖ്യപ്രഭാഷണം നടത്തും.ഫാമിലി ഫോട്ടോ സെഷന്‍,കുടുംബാംഗങ്ങളുടെ കലാകായിക പരിപാടികള്‍,മ്യൂസിക് നൈറ്റ് എന്നിവ കുടുംബസംഗമത്തിന്റെ ഭാഗമായി നടത്തും.