സ്വകാര്യബസ് തൊഴിലാളികള്‍ ഇന്ന് പണിമുടക്കും.
വയനാട്ടിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഇന്ന് പണിമുടക്കും. കണ്‍സഷന്‍ കാര്‍ഡില്ലാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെയാണ് പണിമുടക്ക്.സംയുക്ത തൊഴിലാളി യൂണിയനാണ് പണിമുടക്ക് നടത്തുന്നത്.ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടറെയാണ് കോളജ് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.