അനില്‍ കുമാറിന്റെ ആത്മഹത്യ സമഗ്ര അന്വേഷണം വേണം; തവിഞ്ഞാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

0

തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് തവിഞ്ഞാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് അനാസ്ഥ കാണിക്കുന്നതായു കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി. കുറ്റക്കാരിയായ ബാങ്ക് സെക്രട്ടറിയെ ഉടന്‍ സസ്‌പെന്റ് ചെയ്യാന്‍ സഹകരണ വകുപ്പ് തയ്യാറാകണമെന്നും. ബാങ്കിലെ കഴിഞ്ഞ 19 വര്‍ഷത്തെ ഇടപാടുകള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. മരണം നടന്ന് അഞ്ച് ദിവസം പിന്നിട്ട സ്ഥിതിക്ക് ഇത്രയും ദിവസം സെക്രട്ടറി ജോലി ചെയ്തത് നീതികരിക്കാനാകില്ല. രേഖകളില്‍ ഇവര്‍ കൃത്രിമം നടത്തിയതായി സംശയിക്കുന്നു. സഹകരണ നിയമം സെക്ഷന്‍ 66 പ്രകാരം ബാങ്കിലെ ഏറ്റവും ചെറിയ ജീവനക്കാരനെ സാമ്പത്തിക ഇടപാടുകള്‍ നടത്തുവാന്‍ അനുവദിക്കാന്‍ പാടില്ല. എന്നാല്‍ വര്‍ഷങ്ങളായി അനില്‍കുമാര്‍ ലക്ഷകണക്കിന് രൂപയുടെ ഇടപാടുകളാണ് നടത്തിയത്. ഇത് ഭരണസമിതിയുടെയും ജീവനക്കാരുടെയും അറിവോടെയാണ്. അതുകൊണ്ടുതന്നെ ബാങ്കിലെ കഴിഞ്ഞ 19 വര്‍ഷത്തെ ഇടപാടുകള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് പാറക്കല്‍ ജോസ്, പി.എസ്.മുരുകേശന്‍, വി.ടി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!