കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി കുട്ടികള്‍ മാതൃകയായി
കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനികളായ അല്‍ന റോസ്, സയന സുനീഷ്, എയ്ഞ്ചല്‍ പി ടോം എന്നിവരാണ് ടൗണില്‍ നിന്നും കളഞ്ഞു കിട്ടിയ 4500 രൂപ ഉടമയായ പാതിരിച്ചാല്‍ മിനി ദേവസ്യ കുന്നൂര്‍ എന്നവരെ തിരിച്ചേല്‍പ്പിച്ചത്. കുട്ടികള്‍ക്ക് പ്രധാനാധ്യാപിക അന്നമ്മ മേഴ്‌സി ആന്റണി സമ്മാനം നല്‍കി ആദരിച്ചു.