തെറ്റ് റോഡ് കവര്‍ച്ച; ഒരാള്‍ കൂടി അറസ്റ്റില്‍
അറസ്റ്റിലായവരുടെ എണ്ണം എട്ടായി
തെറ്റ് റോഡ് കവര്‍ച്ച ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം അരൂര്‍ വലിയ ചോലയില്‍ വീട് പി.വി സുബൈര്‍ (38) നെയാണ് മാനന്തവാടി ഡി വൈ എസ് പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മലപ്പുറത്ത് നിന്നും പിടികൂടിയത്. ഇതോടെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.ആദ്യം നാലു പ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചെ കര്‍ണാടക മാണ്ഡ്യയില്‍ നിന്നും മറ്റു മൂന്നുപേരെ ഞായറാഴ്ച അവരവരുടെ നാട്ടില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം.