ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ; 36 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചു.

0

ഏറ്റവും കരുത്തുള്ള ഇന്ത്യന്‍ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ. സന്തോഷം അറിയിച്ച് ചെയര്‍മാന്‍ സോമനാഥ്. വിക്ഷേപിച്ചത് 36 ഉപഗ്രഹങ്ങള്‍ ഒന്നിച്ച്. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയര്‍ന്നു.

രണ്ട് ഘട്ടങ്ങളിലായി 16 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ബാക്കിയുള്ള 20 ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നത് മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനമാണെന്നും, വിവരങ്ങള്‍ ലഭ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചത്. എന്നാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ 36 വിക്ഷേപിച്ചത് 36 ഉപഗ്രഹങ്ങള്‍ ഒന്നിച്ചായിരുന്നു.ചരിത്രപരമായ നിമിഷത്തില്‍ എല്ലാ ടീം അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. കരാര്‍ പ്രകാരമുള്ള അടുത്ത 36 ഉപഗ്രങ്ങളെ (LVM3 M3) കൂടി വിജയകരമായി ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മിഷനെ പിന്തുണച്ച പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി അറിയിച്ചു.ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുത്തത്. ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനം ജിഎസ്എല്‍വി മാര്‍ക് 3 ഇസ്രോ ആദ്യമായാണ് ഒരു വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!