മൂന്ന് ദിവസങ്ങളിലായി കല്‍പ്പറ്റയില്‍ നടന്ന എ.ബി.സി.ഡി ക്യാമ്പില്‍ 3035 പേര്‍ക്ക് ആധികാരിക രേഖകളായി. പട്ടികവര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് നടത്തുന്ന പരിപാടിയില്‍
ആധാര്‍ 586, റേഷന്‍ കാര്‍ഡ് 318, ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ 232 , ബാങ്ക് അക്കൗണ്ട് 160, ആരോഗ്യ ഇന്‍ഷുറന്‍സ് 65, ഇലക്ഷന്‍ ഐ ഡി 556, ഡിജിലോക്കര്‍ 527 എന്നിങ്ങനെ ആകെ 3035 സേവനങ്ങള്‍ നല്‍കി.
ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ തെറ്റു തിരുത്തി നല്‍കുകയും രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ നല്‍കുകയും ചെയ്തു.
30 അക്ഷയ കൗണ്ടറുകളാണ് ക്യാമ്പില്‍ സജ്ജീകരിച്ചത്. പൊതുവിതരണ വകുപ്പ്, റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, പഞ്ചായത്ത്, ബാങ്ക്, ട്രൈബല്‍ വകുപ്പ് എന്നിവയ്ക്കും കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐ ടി വകുപ്പ്, അക്ഷയ, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് മുണ്ടേരി മിനി കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
കല്‍പ്പറ്റ നഗരസഭ ഭരണസമിതിയുടെ സഹായത്തോടെ മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ക്യാമ്പ് ഏകോപിപ്പിച്ചത്.
തദ്ദേശ സ്വയംഭരണം, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഐ ടി മിഷന്‍, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, റവന്യു തുടങ്ങി 18 വിഭാഗം ഓഫീസുകളാണ് ക്യാമ്പില്‍ പ്രവര്‍ത്തിച്ചത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അക്ഷയ കേന്ദ്രം ഒരുക്കിയിട്ടുള്ള ഗോത്ര സൗഹൃദ കൗണ്ടറുകള്‍വഴിയും സേവനങ്ങള്‍ ലഭ്യമാകും.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പദ്ധതി വിശദീകരിച്ചു.
കല്‍പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ടി.ജെ ഐസക്, ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി മുസ്തഫ, മരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് ഒ. സരോജിനി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൈന ജോയ്
വാര്‍ഡ് കൗണ്‍സിലര്‍മാരായ ഡി.രാജന്‍, ടി. മണി, എം.കെ ഷിബു, നഗരസഭ സെക്രട്ടറി വി.ജി ബിജു,ഐ.ടി മിഷന്‍ പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍, അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, ലീഡ് ബാങ്ക് മാനേജര്‍ ബിപിന്‍ മോഹന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ സജീവ്, ഐ.ടി.ഡി പി പ്രൊജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു