മാനന്തവാടിയില്‍ കളിമണ്‍ ശില്‍പ്പശാല 14 മുതല്‍ 17 വരെ

0

കേരള ലളിതകലാ അക്കാദമി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും സോളിഡാരിറ്റി വികസ കേന്ദ്രത്തിന്റെയും സഹകരണത്തോടെ 2012 ഒക്ടോബര്‍ 14 മുതല്‍ 17 വരെ വയനാട് മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ കളിമണ്‍ കലാശില്പ ‘ചമതി ‘ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 14ന് രാവിലെ 11 മണിക്ക് രാജ്യസഭാ എം.പി. വി. ശിവദാസന്‍ ഉദ്ഘാടനം ചെയ്യും.അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് അധ്യക്ഷനാകും. മാനന്തവാടി എംഎല്‍എ. ഒ.ആര്‍. കേളു മുഖ്യാതിഥി ആയിരിക്കും.ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി മാനന്തവാടി ഗ്രാമ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി പി.കെ, വാര്‍ഡ് മെമ്പര്‍ സിനി ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ക്യാമ്പ് ദിവസങ്ങളില്‍ വൈകിട്ട് സാംസ്‌കാരിക പരിപാടികളുമുണ്ടാകും.14 ന് വൈകു 5 മണിക്ക് കെ ജെ ബേബിയുടെ ഏകാംഗ നാടകം കുഞ്ഞി മായന്‍ എന്തായിരിക്കും പറഞ്ഞത്, 16 ന് വൈകുന്നേരം ജനഗായകന്‍ വികെഎസിന്റെ സ്മരണാര്‍ത്ഥം നവോത്ഥാന ഗാനങ്ങളും ഉണ്ടാകും.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കലാപ്രവര്‍ത്തകരും, മണ്‍പാത്രനിര്‍മ്മാണം കുലത്തൊഴിലാക്കിയ സമൂഹങ്ങളില്‍ നിന്നും തദ്ദേശീയ സമൂഹങ്ങളില്‍ നിന്നുമുള്ള പഠിതാക്കളും ഉള്‍പ്പെടെ മുപ്പതിലേറെ പേരാണ് ഈ ശില്പശാലയില്‍ പങ്കെടുക്കുന്നത്. കേരളത്തിലെ പ്രഗത്ഭരായ ശില്‍പികള്‍ നയിക്കുന്ന ഈ ക്യാമ്പ് വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ 2011 ല്‍ ആര്‍ട് ഗ്യാലറി സ്ഥാപിച്ചതിന് ശേഷം ഈ ദിശയില്‍ നടക്കുന്ന ആദ്യ സംരംഭമാണ് മുന്‍കാലത്ത് അക്കാദമിയുടെ നേതൃത്വത്തില്‍ അലങ്കാര പാത്ര നിര്‍മാണത്തില്‍ പരിശീലനം നല്‍കിയിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ അക്കാദമി സെക്രട്ടറിഎന്‍ ബാലമുരളികൃഷ്ണന്‍, അക്കാദമി എക്‌സിക്യുട്ടീവ് അംഗം സുനില്‍ അശോകപുരം, സോളിഡാരിറ്റി വികസന കേന്ദ്രം സെക്രട്ടറി ജോസഫ് എം വര്‍ഗീസ്, സി ഡി സരസ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.എല്ലാ ദിവസവും വൈകീട്ട് കലാസന്ധ്യയും ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!