വയനാട് ജനമൈത്രി പോലീസിന്റെ കായിക പരിശീലന പദ്ധതി

0

വയനാട് ജില്ലയിലെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് പോലീസ്, എക്‌സൈസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഫയര്‍മാന്‍, ആര്‍മിയിലെ വിവിധ വിഭാഗങ്ങള്‍, തുടങ്ങി കായിക ക്ഷമത ആവശ്യമുള്ള തൊഴില്‍ അവസരങ്ങളില്‍ മത്സരിച്ച് വിജയം നേടുന്നതിനായി, വയനാട് ജില്ല ജനമൈത്രി പോലീസ് ആവിഷ്‌കരിച്ച്, ജില്ലാ ടൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റ സഹകരണത്തോടെ നടത്തിവരുന്ന കായിക ക്ഷമത പരിശീലന പദ്ധതി ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ബത്തേരി സര്‍വ്വജന സ്‌കൂളില്‍ ജില്ല പോലീസ് മേധാവി നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ബത്തേരി പോലീസിന്റെ നേതൃത്വത്തില്‍ സര്‍വ്വജന ഹൈസ്‌കൂള്‍ ,ഗ്രൗണ്ടിലും, തിരുനെല്ലി പോലീസിന്റെ നേതൃത്വത്തില്‍ കാട്ടിക്കുളം ജി എച്ച് എസ്എസ് ഗ്രൗണ്ടിലും കായിക ക്ഷമത പരിശീലന പദ്ധതി നടത്തുന്നുണ്ട്്.കായിക പരിശീലന പദ്ധതിയില്‍ ബത്തേരിയില്‍ 145 പേരും കാട്ടിക്കുളത്ത് 81 പേരും പങ്കെടുത്ത് പരിശീലനം നേടുന്നുണ്ട്. സ്‌കൂളുകളിലെ കായികാധ്യാപകരും,പോലീസുദ്യോഗസ്ഥരുമാണ് പരിശീലനം നല്‍കുന്നത്.ജനമൈത്രി പദ്ധതിയുടെ ജില്ല നോഡല്‍ ഓഫീസറായ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ മാനന്തവാടി സി ഇസ്മയില്‍ വിശിഷ്ട അതിഥിയായി. ബത്തേരി ട്രെബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി. ബത്തേരി സിവൈഎസ്പി എസ്‌ഐ കെഅബ്ദുള്‍ ഷെരീഫ് ,തിരുനെല്ലി എസ്എച്ച്ഒപിഎല്‍, ഷൈജു ,സര്‍വ്വജന എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ നാസര്‍,പിടിഎപസിഡണ്ട് അസീസ് മാടാല ,കൗണ്‍സിലര്‍ ജംഷീര്‍പികെ എന്നിവര്‍ സംസാരിു. ബത്തേരി പോലീസ് സ്റ്റേഷന്‍ ചടങ്ങിന് എഎസ്‌ഐ സണ്ണി ജോസഫ് സ്വാഗതവും ജനമൈത്രി വയനാട് ജില്ല അസി. നോഡല്‍ ഓഫീസര്‍ ശശിധരന്‍ കെ.എം നന്ദിയും പറഞ്ഞു. കായികാധ്യാപകരായ ഏലിയാമ്മ ഇകെ ,ബിനുസി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!