ഡ്രൈവര്‍ നിയമനം എല്‍ഡിഎഫ് ഭരണസമതി യോഗം ബഹിഷ്‌കരിച്ചു
എടവക ഗ്രാമ പഞ്ചായത്തിലെ വാഹനത്തിന്‍ യുഡിഎഫ് മെമ്പറുടെ ഭര്‍ത്താവിനെ പഞ്ചായത്ത് സെക്രട്ടറി പോലും അറിയതെ ഡ്രൈവറായി നിയമനം നടത്തിയതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മെമ്പര്‍മാര്‍ ഭരണസമതി യോഗം ബഹിഷ്‌കരിച്ചു. ഡ്രൈവര്‍ നിയമനത്തിന് എതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും എല്‍ഡിഎഫ് മെമ്പര്‍മാര്‍ മാനന്തവാടിയില്‍ വാര്‍ത്തസമ്മേളത്തില്‍ അറിയിച്ചു. പഞ്ചായത്ത് ഭരണകാര്യങ്ങള്‍ യുഡിഎഫ് തിരുമാനപ്രകാരം കുടുംബസ്വത്താക്കുന്നതിലും അഴിമതിയിലും പ്രതിഷേധിച്ചാണ് യോഗം ബഹിഷ്‌കരിച്ചതെന്നും മെമ്പര്‍മാര്‍ പറഞ്ഞു. സെക്രട്ടറി പോലും പ്രസിഡണ്ട് ഏകാധിപത്യപരമായ തീരുമാനമാണ് എടുക്കുന്നത്. മെമ്പര്‍ രാജിവെക്കാനുള്ള ശ്രമം തടയിടുന്നതിനാണ് ഇത്തരത്തില്‍ നിയമനം നടത്തിയതെന്നും അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ മനു കുഴിവേലി, കെ.ആര്‍ ജയപ്രകാശ്, നജീബ് മണ്ണാര്‍, ഷീല കമലാസനന്‍, ഇന്ദിര പ്രേമചന്ദന്‍, വെള്ളന്‍ പിആര്‍, സുനിത ബൈജു. അംബുജാക്ഷി എന്നിവര്‍ പങ്കെടുത്തു.