സമഗ്രമായ അന്വേഷണം വേണം സി.പി.ഐ

0

തലപ്പുഴ: തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ തലപ്പുഴ ശാലിനി നിവാസില്‍ അനില്‍കുമാറിന്റെ ആത്മഹത്യക്കുറിപ്പില്‍ പേരുള്ള ബാങ്ക് പ്രസിഡണ്ട് പി. വാസുവിനെയും, സെക്രട്ടറി പി.കെ നസീമ, ജീവനക്കാരന്‍ സുനീഷ് ഉള്‍പ്പെടെയുള്ളവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി സമഗ്രമായ അന്വേഷണം വേണമെന്ന് സി.പി.ഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ആത്മഹത്യ കുറിപ്പില്‍ അനില്‍കുമാര്‍ പേര് പറയുന്നവര്‍ ബാങ്കിലെ പ്രസിഡണ്ടും സെക്രട്ടറിയുമാണ്. ഇവര്‍ ബാങ്കില്‍ ജോലിയില്‍ തുടര്‍ന്നാല്‍ രേഖയില്‍ തിരിമറി നടത്തുന്നതിന് സാധ്യതയുണ്ട്. അടിയന്തരമായും ഇവരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നും കലക്ഷന്‍ ഏജന്റ് ജയനാരായണന്റെയും ഡയറക്ടര്‍ സന്തോഷിന്റെ പങ്കിനെ കുറിച്ചും അന്വേഷണം ആവശ്യമാണ്. ബാങ്കിന്റെ മുന്‍കാല പ്രവര്‍ത്തനത്തിലും വളം ഡിപ്പോ, ഓണച്ചന്തയുടെ നടത്തിപ്പ്, പച്ചക്കറി നേഴ്‌സറി, കാര്‍ഷികതൊഴില്‍ ഉപകരണങ്ങളുടെ പ്രവര്‍ത്ത ഫണ്ട് ഉള്‍പ്പടെ മുഴുവന്‍ കാര്യങ്ങളെ സംബന്ധിച്ചും സുതാര്യമായ അന്വേഷണം വേണമെന്നും അനില്‍കുമാറിന്റെ അത്മഹത്യയുമായി സംബന്ധിച്ച് രൂപികരിച്ച് ആക്ഷന്‍ കമ്മിറ്റിക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്. അനില്‍കുമാറിന്‍ ആത്മഹത്യയില്‍ സഹകരണവകുപ്പ് വകുപ്പ്തല അന്വേഷണം നടത്തും. തോമസ് നിരപ്പേല്‍ അധ്യക്ഷത വഹിച്ചു. അസ്സീസ് കോട്ടയില്‍, പി.നാണു, അബ്ബാസ് പൊറ്റമ്മല്‍, പി. റയിസ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി ദിനേശ്ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!