കൊളഗപ്പാറ ടൗണിന് സമീപം കടുവയെ കണ്ടതായി നാട്ടുകാര്‍

0

കൊളഗപാറയിലെ സ്വകാര്യ എസ്റ്റേറ്റിലാണ് കടുവയെ പ്രദേശവാസികള്‍ കണ്ടത്.ഇന്ന് രാവിലെ 8.30 തോടെ എസ്റ്റേറ്റ് തൊഴിലാളിയായ മണി മകള്‍ രഞ്ജിതയോടൊപ്പം എസ്റ്റേറ്റ് വഴിയിലൂടെ നടന്ന് വരുന്നതിനിടെയാണ് കടുവയെ കണ്ടത്്. കഴിഞ്ഞ ദിവസങ്ങളിലും പലരും പ്രദേശത്ത് കടുവയെ കണ്ടതായി പറഞ്ഞിരുന്നു.കടുവ എസ്റ്റേറ്റില്‍ തന്നെ തുടരുന്നതായി സംശയിക്കുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്.വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി നിരീക്ഷണം നടത്തുന്നുണ്ട്.കടുവ എസ്റ്റേറ്റില്‍ തന്നെ തുടരുന്നതിനാല്‍ പ്രദേശത്ത് നിന്ന് പകല്‍ സമയത്ത് കടുവയെ തുരത്താന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ദേശീയ പാതയില്‍ നിന്നും 100 മീറ്റര്‍ മാത്രമകലെയാണ് ഇന്നും കടുവയെ കണ്ടത്. എസ്റ്റേറ്റിനോട് ചേര്‍ന്ന ജനവാസ മേഖലകളില്‍ വനപാലകര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.പ്രദേശത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.കഴിഞ്ഞ 3 മാസത്തോളമായി കൊളഗപ്പാറയിലും പരിസരങ്ങളിലും സ്ഥിരമായി കടുവയു സാന്നിദ്ധ്യമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!