വയനാട് ജില്ലാ പോലീസും, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി എന്‍ഡിപിഎസ്‌നിയമങ്ങളെ കുറിച്ച് കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ദ്വിദിന പഠന ക്ലാസ് സംഘടിപ്പിച്ചു.നിരോധിത മയക്ക്മരുന്നുകളുടെ ഉപയോഗം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ മയക്ക്മരുന്ന് കേസ്സുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും, കേസ്സുകളുടെ നടപടി ക്രമങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനും, കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തുന്നതിനും, ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനായി ലക്ഷ്യം വെച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്, ഐ .പി.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി, എം.യു.ബാലകൃഷ്ണന്‍, കല്‍പ്പറ്റ ഡി.വൈ.എസ്.പി ടി.പി.ജേക്കബ്, കെ.പി.ഒ .എ ജില്ലാ പ്രസിഡന്റ് എം.എ .സന്തോഷ്, കെ.പി.ഒ .എ ജില്ലാ സെക്രട്ടറി, പി.സി. സജീവ്, കെ.പി.എ ജില്ലാ സെക്രട്ടറി പി.ജി.സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. റിട്ടയേര്‍ഡ് ഡി.വൈ.എസ്.പി ജയ്‌സന്‍ കെ എബ്രഹാം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.