രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയവുമായി 2022 സെപ്റ്റംബര്‍ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റി വയനാട് മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 25ലധികം രക്തദാതാക്കള്‍ പങ്കെടുത്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട് ജില്ല പ്രസിഡന്റ് എസ് മുനീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സജീര്‍ എം ടി അധ്യക്ഷനായിരുന്നു.മാനന്തവാടി ഡിവിഷന്‍ സെക്രട്ടറി അബ്ദുല്‍ കരീം, ഷംസുദ്ദീന്‍ കല്ലായി, കാസിം കെകെ,ജലീല്‍ പുതിയിടം, നിസാര്‍ ചേറ്റപ്പാലം, സമദ് പിലാക്കാവ്, ശുഹൈബ് ചേറ്റപ്പാലം, ഷബീര്‍ സഅദി, അജ്‌നാസ് തുടങ്ങിയവര്‍ പങ്കെടുത്തു.