കര്‍ണാടക വിദേശമദ്യവുമായി ഒരാള്‍ മുത്തങ്ങയില്‍ പിടിയില്‍
കര്‍ണാടക വിദേശമദ്യവുമായി കല്ലൂര്‍ സ്വദേശി മുത്തങ്ങയില്‍ പിടിയില്‍.കല്ലൂര്‍ 67 കുഞ്ഞിരക്കടവ് വീട് സി.ബാലന്‍(56) ആണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായത്. ഇയാളില്‍ നിന്നും 4 ലിറ്റര്‍ കര്‍ണാടക വിദേശമദ്യം പിടികൂടിയത്.ഇന്ന് ഉച്ചയോടെ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടക ഭാഗത്ത് നിന്നുമെത്തിയ ബസ്സില്‍ വച്ച് ഇയാളെ പിടികൂടിയത്.ഇയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം സി ഷിജു, അബ്ദുള്‍ സലിം, സിവില്‍ എക്‌സൈസ് ഓഫീസര്‍ അമല്‍ തോമസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റ്റി ജി പ്രസന്ന, അഖില എന്നിവര്‍ വാഹന പരിശോധനയില്‍ പങ്കെടുത്തു.