നെറ്റ്വര്‍ക്ക് തകരാര്‍ പരിഹരിച്ചു; ഓണക്കിറ്റ് വിതരണത്തില്‍ വീഴ്ച ഉണ്ടാകില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍

0

ഓണക്കിറ്റ് വിതരണത്തില്‍ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍.നെറ്റ്വര്‍ക്ക് തകരാര്‍ പരിഹരിച്ചു. ബദല്‍ മാര്‍ഗങ്ങളും ഉടനുണ്ടാകും. ഇന്നലെ മാത്രം 9,83572 കിറ്റ് വിതരണം ചെയ്തതായും മന്ത്രി വ്യക്തമാക്കി.എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തും. റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. വിവിധ വിഭാഗങ്ങളിലെ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വാങ്ങാന്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചത് തിരക്കൊഴിവാക്കാനാണ്. അസൗകര്യം മൂലം അന്നേദിവസം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മറ്റുദിവസങ്ങളില്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച കിറ്റിന്റെയും റേഷന്റെയും വിതരണം സെര്‍വര്‍ തകരാര്‍ മൂലം പലയിടത്തും വിതരണ, മുടങ്ങിയിരുന്നു. പലതവണ ശ്രമിക്കുമ്പോഴാണ് ഒ.ടി.പി വരുന്നത്.ഒരാള്‍ക്ക് റേഷന്‍ കൊടുക്കാന്‍ 10 മുതല്‍ 15 മിനിറ്റ് വരെ സമയമെടുക്കുന്നതായും രാവിലെ 11 മുതല്‍ 12വെരയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴുവെരയും സെര്‍വര്‍ നിശ്ചലാവസ്ഥയായെന്നും റേഷന്‍ വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!