പ്രളയം ഗുണഭോക്തൃ പട്ടികയില്‍ ക്രമക്കേടെന്ന് ആരോപണം

0

മാനന്തവാടി; പ്രളയവുമായി ബന്ധപ്പെട്ട് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഭവിച്ച കേടുപാടുകള്‍ പരിശോധിച്ച് നാശനഷ്ട്ട തുക നിശ്ചയിക്കുന്നതിനായ് റീ ബീല്‍ഡ് കേരള ആപ്പ് പ്രൊജക്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയില്‍ നിന്നും വ്യത്യസ്തമായ പട്ടികയാണ് പഞ്ചായത്തില്‍ പ്രസിദ്ധീകരിച്ചതെന്ന് ബി.ജെ.പി തലപ്പുഴ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സി.പി.എമ്മിന്റെ രഹസ്യ അജണ്ടയുടെ ഭാഗമായ് പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ആദിവാസി വിഭാഗങ്ങളിലെ ആളുകളുടെ ആനുകൂല്യങ്ങളടക്കം നിഷേധിക്കുന്ന പല സംഭവങ്ങളും ഉദാഹരണങ്ങളാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ ചന്ദ്രന്‍, ഉമേഷ് ബാബു, മധുസൂധനന്‍, ബിന്ദു വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!