ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി

0

ലോകഭിന്നശേഷി വാരാചരണത്തോട് അനുബന്ധിച്ച് സമഗ്രശിക്ഷാ വയനാട് ബത്തേരി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് ബീനാച്ചി ഗവ. ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ക്യാന്‍വാസ് ചിത്രരചന ബത്തേരി നഗരസഭ കൗണ്‍സിലര്‍ ശാന്താ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ബീനാച്ചി സ്‌കൂള്‍ എച്ച്.എം.ബീന അധ്യക്ഷനായിരുന്നു. ബി.പി.ഒ കെ.ആര്‍ ഷാജന്‍, ടി.കെ ബിനോയ്, ഷറഫുദ്ദീന്‍, പി.ടി.എ പ്രസിഡണ്ട് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മീനങ്ങാടി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ജോയല്‍ ബിജു വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. വാരാചരണത്തോട് അനുബന്ധിച്ച് സകൂള്‍ വിദ്യര്‍ത്ഥികള്‍ക്കായി ചിത്രരചന, പോസ്റ്റര്‍ രചന തുടങ്ങിയ മല്‍സരങ്ങളും സംഘടിപ്പിച്ചു. വിജയികളെ ഡിസംബര്‍ മൂന്നിന് ബത്തേരി ടൗണ്‍ഹാളില്‍ നടക്കന്ന പരിപാടിയില്‍ അനുമോദിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!