കോളേജില്‍ വിദ്യാര്‍ഥി സംഘര്‍ഷം 13 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

0

സുല്‍ത്താന്‍ ബത്തേരിഅല്‍ഫോണ്‍സാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലാണ് ജൂനിയര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പതിനാല് പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.പ്രഥമദൃഷ്ട്യാല്‍ കുറ്റക്കാരായ വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്പന്റു ചെയ്തു.രണ്ടാം വര്‍ഷ ടൂറിസം ബിരുദ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറി മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ മര്‍ദ്ധിച്ചു എന്നാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികള്‍ പറയുന്നത്.
സാരമായി പരുക്കേറ്റ ഷിയാസ്, സിനാന്‍ എന്നിവര്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൂക്കിനും ഷോള്‍ഡറിനുമാണ് പരുക്ക്. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീടുകളിലേക്ക് മടങ്ങി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രണ്ടാം വര്‍ഷ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ഥികളും സീനിയേഴ്‌സും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇത് അധ്യാപകര്‍ ഇടപെട്ട് പറഞ്ഞു തീര്‍ത്തെങ്കിലും പിന്നീട് ചില വാട്‌സ് ആപ്പ് മെസേജുകളുമായി ബന്ധപെട്ടാണ് സംഘര്‍ഷമുണ്ടായതെന്നാണ് പറയപെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പൊലിസ് 14 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം ജൂനിയര്‍ വിദ്യാര്‍ഥികളെ മര്‍ദ്ധിച്ച സംഭവവുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതായി പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയ സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തതായും വിഷയത്തില്‍ നാളെ പി റ്റി എ മീറ്റിങ് ചേരാന്‍ തീരുമാനിച്ചതായും കോളജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!