ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

സൗരോര്‍ജ്ജ നിലയം സ്ഥാപിക്കാന്‍ സബ്‌സിഡി

കാര്‍ഷിക മേഖലയിലുള്ള ഇലക്ട്രിക്ക് പമ്പുകള്‍ക്ക് സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുവാനും ഉത്പ്പാദിപ്പിക്കുന്ന അമിത വൈദ്യുതി വിതരണം ചെയ്തു പണം തിരികെ നേടാനും അനെര്‍ട്ട് വഴി 60 ശതമാനം സബ്‌സിഡി നല്‍കുന്നു. വൈദ്യുതി ലഭ്യമല്ലാത്ത കാര്‍ഷിക ഇടങ്ങളില്‍ സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുവാനും 60 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്, 500 രൂപ അഡ്വാന്‍സ് ക്യാഷ്, കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ റവന്യു വകുപ്പ് രസീത് എന്നിവ സഹിതം അനെര്‍ട്ട് ജില്ലാ ഓഫീസ്, കല്‍പ്പറ്റയില്‍ രജിസ്റ്റര്‍ചെയ്യണം. ഫോണ്‍: 04936 206216, 9188119412.

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍, കുണ്ടറ എന്നിവിടങ്ങളിലെ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ പുതിയതായി അനുവദിച്ച ഡിഗ്രി കോഴ്‌സുകള്‍ക്ക് കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

സ്‌പോട്ട് അഡ്മിഷന്‍

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്‌നോളജി ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലെ (എം.ജി യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍) മാനേജ്‌മെന്റ് ക്വോട്ടയില്‍ ഒഴിവുള്ള സീറ്റിലേക്ക് ആഗസ്റ്റ് 22 രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഫോണ്‍: 0468 2240047, 9846585609.

ടെണ്ടര്‍ ക്ഷണിച്ചു

പനമരം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 26 ഉച്ചയ്ക്ക് 12 ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് പനമരം ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04935 220282.

മെക്കാനിക്ക് പ്രായോഗിക പരീക്ഷ 30 ന്

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ മെക്കാനിക്ക് (പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രം) കാറ്റഗറി. നമ്പര്‍: 521/2021 തസ്തികയിലെ നിയമനത്തിനായി വയനാട് ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും ആഗസ്റ്റ് 30 ന് രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെ പാലക്കാട് മലമ്പുഴ ഗവ. ഐ.ടി.ഐയില്‍ പ്രായോഗിക പരീക്ഷ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രൊഫൈലില്‍ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റ്, ഒറിജനല്‍ ഐ ഡി കാര്‍ഡ് മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി എത്തിച്ചേരണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202539.

അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം

തരിയോട് ഗ്രാമപഞ്ചായത്തിന്റെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ഡിപ്ലോമ, അധിക യോഗ്യത സിവില്‍ അല്ലെങ്കില്‍ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രി, പ്രവൃത്തി പരിചയം അഭികാമ്യം. വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവര്‍ത്തി പരിചയ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 1 വൈകീട്ട് 4. ഫോണ്‍: 04936 250435.

 

Leave A Reply

Your email address will not be published.

error: Content is protected !!