കഴിഞ്ഞ എട്ട് വര്‍ഷമായി മോദിയും കേന്ദ്രസര്‍ക്കാരും ജനങ്ങളെ വഞ്ചിക്കുകയാണെന്നും സാധാരണജനങ്ങള്‍ക്ക് രാജ്യത്തു ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായെന്നും എംഎല്‍എ എ.എന്‍. ഷംസീര്‍. കല്‍പ്പറ്റയില്‍ ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. എന്റെ ഇന്ത്യ. എവിടെ ജോലി, എവിടെ ജനാധിപത്യം-മതനിരപേക്ഷ ഇന്ത്യയുടെ കാവലാളാവുക. എന്നതായിരുന്നു ഈ വര്‍ഷത്തെ ഫ്രീഡം സ്ട്രീറ്റിന്റ മുദ്രാവാക്യം. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് കെഎം ഫ്രാന്‍സിസ്, ജില്ലാ സെക്രട്ടറി കെ റഫീഖ്, സിപിഐഎം കല്‍പ്പറ്റ ഏരിയ സെക്രട്ടറി വി ഹാരിസ് എന്നിവര്‍ സംസാരിച്ചു.