കാര്‍ഗില്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി മന്ത്രി

0

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായി കൊണ്ടാവണം രാജ്യം കാക്കുന്നതിനിടെ ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കേണ്ടതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ .കാക്കവയല്‍ കാര്‍ഗില്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും റീത്ത് സമര്‍പ്പണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളാ സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗിന്റെ നേതൃത്വത്തിലാണ് കാക്കവയല്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം നടത്തിയത് . എന്‍സിപി ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാന്‍ ,കെഎസ്ഇഎസ്എല്‍ ജില്ലാ പ്രസിഡണ്ട് മത്തായിക്കുഞ്ഞ്, വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!