സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായി ആചരിക്കും. ഹര്‍ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 13ന് വീടുകളിലും സ്ഥാപനങ്ങളിലും ഇത്തവണ ദേശീയ പതാക ഉയരും. 15 ന് സൂര്യാസ്തയത്തോടെ പതാക താഴ്ത്താം. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലും പതാക ഉയരും. സംസ്ഥാന ജീവനക്കാരും പൊതുമേഖല ജീവനക്കാരും അവരവരുടെ വസതികളിലും ദേശീയപതാക ഉയര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ദേശീയ പതാക രാത്രി താഴ്ത്തേണ്ടതില്ല. ഫ്ളാഗ് കോഡിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പ്ലാസ്റ്റിക് പതാകകളും തോരണങ്ങളും ഉപയോഗിക്കാന്‍ പാടില്ല. വ്യാപാര സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് പതാകകളും മറ്റും വില്‍പ്പന നടത്തരുത്. ജില്ലാതല ഉദ്യോഗസ്ഥര്‍ പ്രത്യേക കേന്ദ്രങ്ങള്‍ /സ്ഥപനങ്ങളില്‍ നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിനോട് അനുബന്ധിച്ച് ജില്ലാ കളക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ബുധനാഴ്ച്ച മുന്നൊരുക്കയോഗം ചേര്‍ന്നു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.