ശാസ്ത്രജാലകം സഹവാസ ശില്‍പശാല നവംബര്‍ 30 മുതല്‍

0

മാനന്തവാടി: ശാസ്ത്രത്തെ അറിയാനും ശാസ്ത്രാഭിരുചി വളര്‍ത്താനും ഉദ്ദേശിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ടെക്നോളജിയും മേരിമാതാ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 2018 നവംബര്‍ 30, ഡിസംബര്‍ 1, 2, തീയ്യതികളില്‍ ശാസ്ത്രജാലകം സഹവാസ ശില്‍പശാല മേരിമാതാ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മൂന്ന് ദിവസമായി നടക്കുന്ന ശില്‍പശാല ഉദ്ഘാടനം നവംബര്‍ 30 ന് രാവിലെ 9.30 ന് മാനന്തവാടി സബ് കളക്ടര്‍ ഉമേഷ് എന്‍.എസ്.കെ. ഐ.എ.എസ് നിര്‍വഹിക്കും സംഘാടകര്‍. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ ഒമ്പതാം തരത്തില്‍ പഠിക്കുന്ന ശാസ്ത്രാഭിരുചിയുള്ള 50 വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. മൂന്നു ദിവസമായി നടക്കുന്ന ശില്‍പശാലയുടെ ഭാഗമായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിലെ അടിസ്ഥാനപരവും നൂതനമായി വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കുകയും ശാസ്ത്ര പരീക്ഷണങ്ങള്‍, സംവാദങ്ങള്‍ എന്നിവ സംഘടിപ്പിക്കുകയും ചെയ്യും. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സാവിയോ ജെയിംസ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഫാ. ജോര്‍ജ്ജ് മൈലാടൂര്‍ അനുഗ്രഹപ്രഭാഷണവും കേരള വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സ് കോളേജ് ഡീന്‍ ഡോ. കോശി ജോണ്‍ മുഖ്യ പ്രഭാഷണവും നടത്തും. പദ്ധതിയെക്കുറിച്ചും സഹവാസ ശില്‍പശാലയെക്കുറിച്ചും ശാസ്ത്ര ജാലകം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. ടി.വി വിമല്‍കുമാര്‍ വിശദീകരിക്കും. കോളേജ് ഐ.ക്യൂ.എ.സി കോര്‍ഡിനേറ്റര്‍ ഡോ. മരിയ മാര്‍ട്ടിന്‍ ജോസഫ്, ഡോ. ജോസഫ് കെ. ജോബ്, ഡോ. രാജീവ് തോമസ്, ഡോ. തോമസ് മോണോത്ത്, ഡോ. ബിന്ദു കെ തോമസ്, ഡോ. മേഴ്സി ഇഗ്‌നേഷ്യസ് എന്നിവര്‍ സംസാരിക്കും.ഡിസംബര്‍ 2 ന് ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സീയറ്റ് ഡയറക്ടര്‍ . ബി. അബുരാജ് മുഖ്യാതിഥി ആയിരിക്കും പയ്യന്നൂര്‍ വാനനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഗംഗാധരന്‍ വെള്ളൂര്‍, ഫിസിക്സ് വിഭാഗം അധ്യക്ഷന്‍ ശ്രീ പ്രിന്‍സ് ഫിലിപ്പ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സിജോ എ.കെ എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മാനേജര്‍ ഫാ.ജോര്‍ജ് മൈലാടൂര്‍, പ്രിന്‍സിപ്പാള്‍ ഡോ. സാവിയോ ജെയിംസ്,ഡോ.സിജോ എ കെ, പ്രിന്‍സ് ഫിലിപ്പ്, ലിബിന്‍ സി ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!