അയ്യോ ഇനി ലീവ് തരല്ലേ കളക്ടര്‍ക്ക് ആറാം ക്ലാസുകാരിയുടെ ഇമെയില്‍ സന്ദേശം

0

നാല് ദിവസം അടുപ്പിച്ച് വീട്ടിലിരിക്കുന്നത് ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച സ്‌കൂള്‍ തുറക്കണമെന്നും ആവശ്യപ്പെട്ട്  ജില്ലാ കളക്ടര്‍ക്ക് ആറാം ക്ലാസുകാരിയുടെ ഇ മെയില്‍ സന്ദേശം. കളക്ടര്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. സഫൂറ നൗഷാദ് എന്ന കുട്ടിയാണ് ഇമെയില്‍ അയച്ചിരിക്കുന്നത്. നമ്മുടെ കുട്ടികള്‍ മിടുക്കരാണെന്നും അവരുടെ ലോകം വിശാലമാണെന്നും നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കാന്‍ കഴിയുന്നവരാണെന്നും പോസ്റ്റില്‍ കളക്ടര്‍ കുറിച്ചു. മഴ ശക്തമായതോടെജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഇന്നലെ അറിയിക്കുകയായിരുന്നു. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!