ഐസലേഷന്‍ വാര്‍ഡ് കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നടത്തി

0

പനമരം ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി സെന്ററിലെ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍. എ യുടെ ആസ്തി വികസനഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ച് 1.79 കോടി രൂപ ചെലവഴിച്ച് പുല്‍പ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഐ.സി ബാലകൃഷ്ണല്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു.പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ സമീഹ സൈതലവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉഷ തമ്പി,ബ്ലാക്ക് പഞ്ചായത്ത് അംഗങ്ങളായ നിത്യ ബിജു കുമാര്‍, മേഴ്‌സി ബെന്നി , രജനി ചന്ദ്രന്‍ , പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു ,ഗ്രാമ പഞ്ചായത്തംഗം ജോമറ്റ് കോതവഴിക്കല്‍, ഡെപ്യൂട്ടി ഡി എം ഒ പ്രിയ സേനന്‍, നവകേരള കര്‍മ്മ പദ്ധതി ജില്ല നോഡല്‍ ഓഫിസര്‍ പി.എസ് സുഷമ, ജില്ല മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി , പനമരം ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ ഷീബ, പുല്‍പ്പള്ളി സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രഭാകരന്‍, എന്‍.യു ഉലഹന്നാന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
12:17