ജില്ലയില്‍ ഡീസല്‍ ക്ഷാമം രൂക്ഷം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങി

0

ജില്ലയില്‍ ഡീസല്‍ ക്ഷാമം രൂക്ഷം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങുന്നത് പതിവാകുന്നു. കല്‍പ്പറ്റ, മാനന്തവാടി ഡിപ്പോകളിലെ ഭൂരിഭാഗം സര്‍വീസുകളും,ബത്തേരിയിലെ 2 സര്‍വ്വീസുകളുമാണ് ഇന്ന് മുടങ്ങിയത്. 28 സര്‍വ്വീസുകളാണ് ജില്ലയില്‍ മുടങ്ങിയത്.ഡീസല്‍ എത്തിയില്ലെങ്കില്‍ നാളെ കെഎസ്ആര്‍ടിസിബസ്സുകളുടെ ഓട്ടം നിലയ്ക്കും.ശനിയാഴ്ചയാണ് ജില്ലയില്‍ അവസാനമായി ഡീസലെത്തിയത്.ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് മാത്രമാണ് ഇന്ന് കല്‍പ്പറ്റയില്‍ നിന്നും സര്‍വീസുകള്‍ നടത്തിയത്. കല്‍പ്പറ്റയില്‍ ഇന്ന് പതിനഞ്ചോളം സര്‍വ്വീസുകളാണ് മുടങ്ങിയിരിക്കുന്നത്.നിലവിലെ സാഹചര്യത്തില്‍ മാറ്റമില്ലെങ്കില്‍ വരും ദിവസങ്ങളിലും സര്‍വ്വീസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വരും.കഴിഞ്ഞ ദിവസം വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ അവധിയായതിനാല്‍ ഡീസല്‍ ക്ഷാമം ജനങ്ങളെ ബാധിച്ചിരുന്നില്ല.എന്നാല്‍ ഇന്ന് സര്‍വീസുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ പൊതുജനങ്ങളെയും വിദ്യാര്‍ത്ഥികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ ഡിപ്പോകളിലെത്തിയെങ്കിലും സര്‍വ്വീസുകള്‍ മുടങ്ങിയതിനാല്‍ ഡ്യൂട്ടിക്ക് കയറാനായില്ല.കോഴിക്കോട് ഡിപ്പോയില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഭൂരിഭാഗം ദീര്‍ഘദൂര ബസ്സുകളും ഇന്ധനം നിറച്ചത് . എന്നാല്‍ ഇന്ന് കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലക്ക് പുറത്തുള്ള മറ്റ് ഡിപ്പോകളില്‍ നിന്നും ഡീസല്‍ ലഭ്യമല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.സര്‍വ്വീസുകള്‍ മുടങ്ങുന്നത് യാത്രക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്
മാസം 16 ഡ്യൂട്ടി എടുത്താല്‍ മാത്രമേ ശമ്പളം നല്‍കുകയുള്ളു എന്നാണ് കെ.എസ്.ആര്‍.ടി.സി. പറയുന്നത് ഡീസല്‍ ക്ഷാമം തുടര്‍ന്നാള്‍ അത് ജീവനക്കാരെയും പ്രതികൂലമായി ബാധിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!