കര്‍ഷകര്‍ ഫാമുകളില്‍ പ്രതിരോധ ജാഗ്രത പുലര്‍ത്തണം

0

ജില്ലയിലെ മറ്റു പന്നിഫാമുകളിലേക്ക് രോഗം പടരാതിരിക്കാന്‍ പന്നി കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മാരക പ്രഹരശേഷിയുള്ള ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ വൈറസിനെ പ്രതിരോധിക്കാന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫാമുകളിലെ പന്നികളെയും രോഗം വ്യാപിക്കാന്‍ സാധ്യതയുള്ള ഇതിന് നിശ്ചിത ദൂരം സമീപമുള്ള ഫാമുകളിലെ പന്നികളെയും കൂട്ടത്തോടെ ഉന്മൂലനം ചെയ്യുകയാണ്. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഫാമുകളിലെ ശക്തമായ ബയോ സെക്യൂരിറ്റി സംവിധാനങ്ങള്‍ കൊണ്ടും മാത്രമേ ഈ രോഗത്തെ തടയാന്‍ കഴിയൂ. ജില്ലയിലെ മറ്റു പന്നി കര്‍ഷകര്‍ക്കു കൂടി ജീവനോപാധി നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് മൃഗസംരക്ഷണ വകുപ്പ് യുദ്ധ കാലാടിസ്ഥാനത്തില്‍ ഊര്‍ജിതവും സമയബന്ധിതവുമായി ദേശീയ രോഗപ്രതിരോധ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നത്. ജില്ലയില്‍ 500 നടുത്ത് കര്‍ഷകര്‍ 20000 ത്തോളം പന്നികളെ വളര്‍ത്തുന്നതായാണ് പ്രാഥമിക കണക്കുകള്‍. പന്നികളില്‍ അതീവ മാരകവും 95 ശതമാനം വരെ മരണനിരക്കും ഉയര്‍ത്തുന്നതാണ് ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍. ആഫ്രിക്കന്‍ പന്നിപ്പനിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിപരീത വാര്‍ത്തകളോട് കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വയനാട് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി.ആര്‍. രാജേഷ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!