അറിവിലൂടെ ആരോഗ്യം പദ്ധതി ആരംഭിച്ചു.

0

ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റര്‍ വോളന്റീയേഴ്സും സംയുക്തമായി സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന അറിവിലൂടെ ആരോഗ്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യദായകമായ ഭാവി ഉറപ്പാക്കാന്‍ ഉതകുന്ന തരത്തിലുള്ള വിവിധ പരിപാടികളെ കോര്‍ത്തിണക്കി കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.ആരോഗ്യ രംഗത്തെ ബോധവല്‍ക്കരണ ക്ലാസ്സുകള്‍,മെഡിക്കല്‍ ക്യാമ്പുകള്‍,മെഡിക്കല്‍ ടൂറുകള്‍ എന്നിവയെല്ലാം ഡോക്ടര്‍മാരുടെയും മെഡിക്കല്‍ രംഗത്തെ പരിചയ സമ്പന്നരുടെയും മേല്‍നോട്ടത്തില്‍ ജില്ലയിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ഇതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയിലെ ഐഡിയല്‍ സ്‌കൂളുമായി സഹകരിച്ച്‌കൊണ്ട് നടത്തിയ മെഡിക്കല്‍ ക്യാമ്പിന്റെ ഉല്‍ഘാടനവും പദ്ധതിയുടെ ലോഗോ പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു.ഐഡിയല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷമീര്‍ ഗലാസി സ്വാഗതം ആശംസിച്ച ചടങ്ങിന് സ്‌കൂള്‍ മാനേജര്‍ സമീര്‍ സി കെ അധ്യക്ഷത വഹിച്ചു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് ജനറല്‍ മാനേജറും ആരോഗ്യ സര്‍വകലാശാല സേനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാല്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. വാസിഫ് മായന്‍, നൗഷാദ് കെ എന്നിവര്‍ സംസാരിച്ചു. ഐഡിയല്‍ സ്‌കൂള്‍ അക്കാദമിക് കോര്‍ഡിനേറ്റര്‍ ശ്രുതി ബി നന്ദി പ്രകാശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!