സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 ന് ശേഷം: ഭക്ഷ്യമന്ത്രി

0

സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 ന് ശേഷം വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി. ഓണക്കിറ്റിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. സൗജന്യ ഓണക്കിറ്റിന് 465 കോടി രൂപ ചെലവാകുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും സപ്ലൈകോ ഓണം ഫെയര്‍ സംഘടിപ്പിക്കും. സപ്ലൈകോയില്‍ നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി ഒഴിവാക്കിയെന്നും മന്ത്രി അറിയിച്ചു.കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, ശര്‍ക്കരവരട്ടി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍, ഉണക്കലരി തുടങ്ങി 14 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!