പന്നിയും പന്നിമാംസവും അതിര്‍ത്തികടന്നെത്തുന്നത് തടയാന്‍ കര്‍ശന നടപടി വേണം-പി എഫ് എ

0

ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും പന്നികളെയും പന്നിമാംസവും ജില്ലയിലെത്തിക്കുന്നത് തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്നും പന്നികര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്നും പിഗ് ഫാര്‍മേഴസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.നിയന്ത്രണങ്ങള്‍ കാരണം വിറ്റഴിക്കാതെ പോയ പന്നികളെ വില്‍പ്പന നടത്തുന്നതിന് സര്‍ക്കാര്‍ സഹായം ചെയ്യണം.
മറ്റെല്ലാ കൃഷികളിലും നഷ്ടം സംഭവിച്ച് അവസാന ആശ്രയമായിട്ടാണ് ജില്ലയിലെ ബഹുഭൂരിപക്ഷം കര്‍ഷകരും ബാങ്കുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപാ വായ്പയെടുത്ത് പന്നികൃഷി ആരംഭിച്ചത്.പന്നിപ്പനി വന്നതോടെ രോഗവ്യാപനവും മരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുകയാണ്.ഇതകറ്റുന്നതിന് പര്യാപതമായ തോതിലുള്ള ബോധവല്‍ക്കരണം അനിവാര്യമാണ്.രോഗപ്രതിരോധന പ്രക്രിയയുടെ ഭാഗമായി കൊന്ന പന്നികളുടെ നഷ്ടപരിഹാരം എത്രയും വേഗത്തിലും ഉയര്‍ന്നതോതിലും നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണം.പന്നിപ്പനി പിടിപെട്ടസാഹചര്യത്തില്‍കേന്ദ്ര സംസ്ഥാനമന്ത്രിമാര്‍,എം പി, എംഎല്‍എ മാര്‍ വകുപ്പുദ്യോഗസ്ഥര്‍ എന്നിവരുമായി സംഘടന ബന്ധപ്പെടുകയും നഷ്ടപരിഹാരനടപടിയുള്‍പ്പെടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.കര്‍ഷകര്‍ക്ക് അനുകൂലമായ പ്രതികരണമാണ് എല്ലാ തലങ്ങളില്‍ നിന്നും ലഭിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.ഭാരവാഹികളായ ബി പ്രകാശ്,കെ ജെ ഷിജോ,ഷൈനിതോമസ്,പി ആര്‍ ലൈജു,പി ബി നാഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!