നാട്ടുകലാകാരകൂട്ടം സംസ്ഥാന നേതൃത്വ ക്യാമ്പ്

0

നാടന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ നാട്ടുകലാകാരകൂട്ടം സംസ്ഥാന നേതൃത്വ ക്യാമ്പ് നാളെയും മറ്റന്നാളും പൊഴുതന അത്തിമൂല കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. കാവ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പില്‍ സംസ്ഥാനത്തെ 70 കലാകാരന്‍മാര്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ എ രമേശ്, സംഘാടക സമിതി ചെയര്‍മാന്‍ എം എം ജോസ്, കണ്‍വീനര്‍ കെ കിഷോര്‍, കെ എം ഗോപകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് അഡ്വ.ടി സിദ്ദീഖ് എം എല്‍ എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ വിവിധ സെക്ഷനുകളിലായി എം ജി സര്‍വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ അജു കെ നാരായന്‍, സംസ്‌ക്കാരിക പ്രവര്‍ത്തകന്‍ വി ഉണ്ണികൃഷ്ണന്‍, രമേശ് കരിന്തലത്തൂട്ടം,ചലചിത്ര സംവിധായിക ലീല സന്തോഷ്, കേരള ഫോക്ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി എം പ്രദീപ് കുമാര്‍, നാട്ടുകലാകാരകൂട്ടം സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കള്‍, സംസ്ഥാന പ്രസിഡന്റ് ഉദയന്‍ കുണ്ടംകുഴി എന്നിവര്‍ വിഷയാവതരണം നടത്തും.കൂട്ടായ്മയുടെ സംസ്ഥാന ഭാരവാഹികളായ പ്രശാന്ത് പങ്കന്‍, ബിജു കൂട്ടം, പി വി രജനി, വിജയന്‍ ഗോത്രമെഴി, ബേബി പാറക്കടവന്‍, പ്രണവംശശി തുടങ്ങിയവര്‍ വിവിധ സെക്ഷനുകളില്‍ മോഡറേറ്റര്‍മാരാകും. ഇന്ന് വൈകുന്നേരം സംഘാടക സമിതി ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്‌ക്കാരിക സദസ്സില്‍ ഒ ആര്‍ കേളു എം എല്‍ എ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി തുങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന കലാസന്ധ്യയില്‍ പിന്നണി ഗായകരായ പ്രണവം ശശി, മത്തായി സുനില്‍, രവി വാണിയമ്പാറ, സുരേഷ് പള്ളിപ്പാറ, അതുല്‍ നറുകര തുടങ്ങിയവര്‍ നയിക്കുന്ന പാട്ട് രാവും വിവിധ നാടന്‍ കാലാരൂപങ്ങളുടെ അവതരണവും നടക്കും. നാളെ എന്റെ ഊര് സന്ദര്‍ശനത്തോടെ ക്യാമ്പ് അവസാനിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!