എടവക ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍
മാനന്തവാടി: എടവക ഗ്രാമപഞ്ചായത്ത് 2019- 20 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു നിര്‍വ്വഹിച്ചു. നജ്മുദ്ദീന്‍ മൂടമ്പത്ത്, ജില്‍സണ്‍ തൂപ്പുംകര, ആഷ മെജോ, ടി ഉഷാകുമാരി, ഫാത്തിമ ബീഗം, എം.പി വത്സന്‍, ബിന്ദു ജോണ്‍, ആമിന അവറാന്‍, മനു ജി കുഴിവേലി, പ്രിയ വിരേന്ദ്രകുമാര്‍, വൈ സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.