ശാസ്ത്രീയമായ രീതിയില്‍ ജൈവ പച്ചക്കറി ഉല്‍പാദനം
വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഇനി ശാസ്ത്രീയമായ രീതിയില്‍ ജൈവ പച്ചക്കറി ഉല്‍പാദിപ്പിക്കും. പച്ചക്കറിയുടെ നടീല്‍ ഉദ്ഘാടനം മുതിര്‍ന്ന കര്‍ഷകനായ കെ മുഹമ്മദ് നിര്‍വ്വഹിച്ചു. കൃഷിവകുപ്പിന്റെ സഹായത്തോടെ പഞ്ചായത്തില്‍ നിന്നും എഴുപതിനായിരം രൂപ മുടക്കിയാണ് പോളിഹൗസ് നിര്‍മ്മിച്ചത്. കോളിഫ്‌ളവര്‍, കാബേജ് തുടങ്ങിയ ശീതകാല പച്ചക്കറികളും, ചീര, വെണ്ട ,വഴുതന, തക്കാളി തുടങ്ങി എല്ലാ പച്ചക്കറികളും ഇനി ജൈവരീതിയില്‍ സ്‌കൂളില്‍ ഉല്‍പാദിപ്പിക്കും, വര്‍ഷങ്ങളായി ജൈവരീതിയില്‍ പച്ചക്കറി ഉല്‍പാദിപ്പിച്ച്. കൃഷിവകുപ്പില്‍ നിന്നും പ്രശംസ പിടിച്ചു പറ്റിയ സ്‌കൂളാണ് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ വെള്ളമുണ്ടയിലെ വിദ്യാര്‍ത്ഥികള്‍. പി.ടി.എയുടെ സഹകരണത്തോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആണ് പച്ചക്കറി കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പി.ടി.എ പ്രസിഡണ്ട് നൗഷാദ് കോയ അധ്യക്ഷത വഹിച്ചു, ഹെഡ്മാസ്റ്റര്‍ സുരേഷ് ബാബു, എം മണികണ്ഠന്‍, ആസ്യ മുരുട, കെ ബിന്ദു, സക്കീന തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ഷിക ക്ലബ്ബ് വിദ്യാര്‍ത്ഥികളാണ് പച്ചക്കറിയുടെ പരിപാലനം ഇനി നടത്തുക. വെള്ളമുണ്ട കൃഷിവകുപ്പ് എല്ലാ സഹായവും നല്‍കുന്നുണ്ട്.