പുല്‍പ്പള്ളി പഴശ്ശിരാജാ കമ്മ്യൂണിറ്റി ഏര്‍പ്പെടുത്തിയ 7 -ാമത് പഴശ്ശിരാജാ അവാര്‍ഡ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദര്‍അലി ഷിഹാബ് തങ്ങള്‍ക്ക് നല്‍കുവാന്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വയനാടിന്റെ സമഗ്ര വികസനത്തിനും പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും അതുവഴി സാമൂഹ്യ ഉന്നമനത്തിനുമായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ബത്തേരി രൂപതാധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ.ജോസഫ് മാര്‍തോമസ് അധ്യക്ഷനായ സമിതിയാണ് ഇദേഹത്തെ തിരഞ്ഞെടുത്തത്. 30 ന് പഴശ്ശിരാജ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.