ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

നാച്ചുറല്‍ ഫാമിംഗില്‍ ഓണ്‍ലൈന്‍ പരിശീലനം

ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് ആത്മ വയനാടിന്റെ ആഭിമുഖ്യ ത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് നാച്ചുറല്‍ ഫാമിംഗില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ കെ.ദേവകി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.എഫ് ഷേര്‍ളി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകൃതി കൃഷി രീതികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ഫിലിപ്പ് ജി കാണാട്ടും പ്രകൃതി കൃഷി തത്വങ്ങള്‍ എന്ന വിഷയത്തില്‍ പി.കെ കുമാരനും ക്ലാസെടുത്തു. കര്‍ഷകനായ സുനില്‍ കല്ലിങ്കര പ്രകൃതി കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രകൃതി കൃഷിയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാവുന്ന സംരഭകങ്ങള്‍, ഭക്ഷണ,പോഷണ സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായകമായ നൂതന പദ്ധതികള്‍, ഗുണപരമായ തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് പരിശീലന പരിപാടിയില്‍ വിശദീകരിച്ചു.

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളായ ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്), റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9744134901 ,984769972

കാലാവധി നീട്ടി

ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ 2022-23 അദ്ധ്യയനവര്‍ഷത്തെ എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷയും അനുബന്ധരേഖകളും ആഗസ്റ്റ് 2ന് വൈകീട്ട് 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.ihrd.ac.in, ഫോണ്‍ 0471 2322985,0471 2322501.

അപേക്ഷ ക്ഷണിച്ചു

ദേശീയ വികലാംഗ ധനകാര്യ വികസന കേര്‍പ്പറേഷന്റെ സ്വയം തൊഴില്‍ വായ്പാ പദ്ധതി പ്രകാരം വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഭിന്നശേഷിക്കാരില്‍ നിന്നും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുളള വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. 5 ശതമാനം മുതല്‍ പലിശനിരക്കില്‍ 7 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ 50 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. നിബന്ധനകള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. വിശദവിവരങ്ങള്‍ക്ക് www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍ 0471 2347768.

യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു അഥവാ തത്തുല്യം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം https://srccc.in/download എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ ജൂലൈ 31 നകം ലഭിക്കണം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ്സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. വെബ്‌സൈറ്റ്:www.srccc.in
ഫോണ്‍: 04712325101, 8281114464.

Leave A Reply

Your email address will not be published.

error: Content is protected !!