മാസങ്ങളായി മിഴി തുറക്കാത്ത തേറ്റമലയിലെ ലോ മാസ് ലൈറ്റ് തെളിഞ്ഞു
തേറ്റമലയിലെ ലോ മാസ് ലൈറ്റ് കഴിഞ്ഞദിവസം അധികൃതര്‍ നന്നാക്കി. വയനാട് വിഷന്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.കരാറുകാരന്റെ അനാസ്ഥയാല്‍ മാസങ്ങളായി കത്താത്ത വാര്‍ത്ത കഴിഞ്ഞദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതിനെ തുടര്‍ന്ന് ഉന്നത അധികാരികളുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞദിവസം ലോമാസ് ലൈറ്റിന്റെ തകരാര്‍ പരിഹരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു.ഒരു ഭാഗത്തേക്കുള്ള ലൈറ്റ് തകരാറായതിനാല്‍ ഈ ലൈറ്റ് ഒഴികെ മറ്റെല്ലാ ലൈറ്റുകളും ഇന്നലെതെളിഞ്ഞു. ആ ലൈറ്റ് കൂടി ഉടന്‍ അറ്റകുറ്റപ്പണി നടത്തി. നന്നാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.