സമതാവിചാര കേന്ദ്രം വയനാട് ജില്ല സോഷ്യലിസ്റ്റ് സംഗമം

0

പുല്‍പ്പള്ളി: പ്രളയക്കെടുതിമൂലം കഷ്ടതയനുഭവിക്കുന്ന വയനാട് ജില്ലയിലെ കര്‍ഷകര്‍ക്കെതിരെ ബാങ്ക് അധികൃതര്‍ നടത്തുന്ന സര്‍ഫാസി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കൃഷിക്കാരുടെ എല്ലാ കടങ്ങളും എഴുതി തള്ളണമെന്നും സമതാ വിചാര കേന്ദ്രം വയനാട് ജില്ല സോഷ്യലിസ്റ്റ് സംഗമം കേന്ദ്ര സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് നേതാക്കളായ പി.സി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഇ.കെ മാധവന്‍ നായര്‍, കെ.ടി മൂസ, നാഗപ്പഉപാദ്ധ്യായ, മടുര്‍ കേശവന്‍, എന്നിവരെ സോഷ്യലിസ്റ്റ് സംഗമത്തില്‍ അനുസ്മരിച്ചു. വയനാട്ടിലെ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ കര്‍ഷക സംഘടനകള്‍ ഒന്നിച്ച് പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ഹരി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.റ്റി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!