നിര്‍മ്മാണ തൊഴിലാളി മേഖലയിലെ ക്ഷേമനിധി കേന്ദ്ര പരിധിയില്‍ വരുന്നതിനാല്‍ ഈ മേഖലയിലെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സിഐടിയു മാനന്തവാടി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അസംഘടിത മേഖലയിലെ മുഴുവന്‍ കൈവേലക്കാരുടെയും കണക്കെടുപ്പ് കേന്ദ്രസര്‍ക്കാര്‍ ഈ-ശ്രം പദ്ധതിയിലൂടെ തയ്യാറാക്കി കൊണ്ടിരിക്കുന്നതിനാല്‍ ഈ വിഭാഗത്തിന്റെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.
ജില്ലയില്‍ പരിസ്ഥിതിയുടെ പേര് പറഞ്ഞ് കരിങ്കല്‍ കോറികള്‍ അടച്ചിട്ടിരിക്കുകയാണ്. കടവുകളില്‍ നിന്നും മണല്‍വാരലും കുറെ കാലമായി നടക്കുന്നില്ല. ഇഷ്ടിക്കളങ്ങളും ഇന്ന് കാണാനില്ല ഇതെല്ലാം കൊണ്ട് തന്നെ ജില്ലയിലെ നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ അമിത വിലക്കാണ് മറ്റു ജില്ലകളില്‍ നിന്നും കൊണ്ടുവരുന്നത്.നിയമപരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കോറികള്‍ക്ക് അനുമതി നല്‍കുകയും കടവ് കമ്മിറ്റികള്‍ രൂപീകരിച്ച് പുഴകളില്‍ നിന്ന് അടിഞ്ഞുകൂടിയ മണല്‍ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു് ഇത് നിര്‍മ്മാണ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.സിഐടിയു ജില്ലാ പ്രസിഡണ്ട്് പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.എന്‍ ജയരാജന്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ മുരളീധരന്‍,ഏരിയ സെക്രട്ടറി അബ്ദുല്‍ ആസിഫ്,യൂണിയന്‍ ജില്ലാ സെക്രട്ടറി എ രാജന്‍, ജില്ലാ കമ്മിറ്റി അംഗം വത്സല, സംഘാടകസമിതി ചെയര്‍മാന്‍ എം രജീഷ് , കെ.ടി വിനു നന്ദിയും എന്നിവര്‍ സംസാരിച്ചു.