ടി.സിദ്ധീഖ് എംഎല്‍എയുടെ ഗണ്‍മാനെതിരെ കേസെടുത്തു.

0

രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ടി.സിദ്ധീഖ് എംഎല്‍എയുടെ ഗണ്‍മാനെതിരെ കേസെടുത്തു.സിവില്‍ പോലീസ് ഓഫീസര്‍ സ്മിബിനെതിരെയാണ് കല്‍പ്പറ്റ പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. മാര്‍ച്ചിനെത്തുടര്‍ന്ന് അക്രമം അഴിച്ചുവിട്ട യുഡിഎഫുകാര്‍ക്കൊപ്പം ചേര്‍ന്ന് പൊലീസിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് കേസെടുത്തത്.ഐപിസി 142, 143, 146,137, 149 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഗൂഡാലോചന, ആറ് മാസത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിക്കുന്ന വിധത്തില്‍ സംഘം ചേര്‍ന്ന് അക്രമം നടത്തുക, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണിത്. അക്രമത്തെ തുടര്‍ന്ന് സ്മിബിന്‍ സസ്‌പെന്‍ഷനിലാണ്. അക്രമം നടത്തുന്ന യുഡിഎഫ് പ്രവര്‍ത്തകരെ തടഞ്ഞ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ സ്മിബിന്‍ കൈയ്യേറ്റം ചെയ്തു. ഒരു പൊലീസുകാരന്റെ കോളറിന് പിടിച്ച് തള്ളിമറ്റുകയും മറ്റൊരു പൊലീസുകാരന്റെ ലാത്തി പിടിച്ചുവാങ്ങുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ വിവിധ ചാനലുകളില്‍ വന്നതിനെ തുടര്‍ന്ന് വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതോടെ ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യും.

 

Leave A Reply

Your email address will not be published.

error: Content is protected !!