30ലെ പരിപാടികള്‍ റദ്ദാക്കി;രാഹുല്‍ഗാന്ധി എംപി ജൂലൈ 1,2 തീയ്യതികളില്‍ വയനാട്ടില്‍

0

മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ജൂലൈ ഒന്നിന് രാഹുല്‍ഗാന്ധി എംപി വയനാട്ടിലെത്തും.ഒന്നിന് രാവിലെ 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാര്‍ട്ടിന്‍ പള്ളി പാരീഷ്ഹാളില്‍ വെച്ച് നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി.തുടര്‍ന്ന് 2.30ന് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗില്‍ അദ്ദേഹം പങ്കെടുക്കും.3.30ന് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന എം പി ഫണ്ട് അവലോകനയോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ഗാന്ധി തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജനസംഗമത്തിലും സംബന്ധിക്കും.ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് സുല്‍ത്താന്‍ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്തിലെ കോളിയാടിയില്‍ വെച്ച് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ജില്ലയില്‍ നിന്നും മടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!