യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

0

കല്‍പ്പറ്റ: മുട്ടില്‍ താഴെമുട്ടില്‍ അടുവാടിവയല്‍ മഠത്തില്‍ പറമ്പില്‍ ബാബു-ശോഭ ദമ്പതികളുടെ മകന്‍ വിപിന്‍ ദാസ്(29) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കടലുണ്ടിയില്‍ വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്നാണ് നിഗമനം. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കും. സ്വകാര്യ ഇലക്ട്രിക്കല്‍ കമ്പനിയുടെ സെയില്‍സ് റപ്രസന്റേറ്റീവായി ജോലി ചെയ്ത് വരികയായിരുന്നു വിപിന്‍. അരുണ്‍ ദാസ് ഏക സഹോദരനാണ്.

Leave A Reply

Your email address will not be published.

error: Content is protected !!