സാഫ് തീരമൈത്രി പദ്ധതി അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വിമെന്‍ (സാഫ്) തീരമൈത്രി പദ്ധതിയുടെ ഭാഗമായി ചെറുകിട തൊഴില്‍ സംരഭ യൂണിറ്റുകള്‍ ആരംഭിക്കാന്‍ വയനാട് ജില്ലയിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ മാത്രമടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള 20 നും 50 നും ഇടയില്‍ പ്രായമുള്ള 2 മുതല്‍ 5 വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. പ്രകൃതി ദുരന്തങ്ങള്‍ക്ക് നേരിട്ട് ഇരയായവര്‍, മാറാരോഗങ്ങള്‍ ബാധിച്ച കുടുംബത്തിലെ വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, വിധവകള്‍, തീരനൈപുണ്യകോഴ്‌സില്‍ പങ്കെടുത്തവര്‍, 20 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. സാഫില്‍ നിന്ന് ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ക്ക് അപേക്ഷിക്കാനാവില്ല. ഗ്രൂപ്പ് അംഗങ്ങളില്‍ 40 ശതമാനം പേര്‍ക്ക് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യത അഭികാമ്യം. അപേക്ഷ ഫോമുകള്‍ തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവനുകളില്‍ നിന്നും വയനാട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ട്‌റുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍, അപേക്ഷകരുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഫിഷര്‍മെന്‍ ക്ഷേമനിധി പാസ്സ്ബുക്ക്, മുന്‍ഗണനാ സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ 30 നകം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 293214, 7559866376.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കണിയാമ്പറ്റ പളളിയറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ ഒരു വര്‍ഷ കാലയളവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നു. ഏഴാം ക്ലാസ്സ് പാസ്സായ 45 വയസ്സിന് താഴെ പ്രായമുളള ശരീരിക ക്ഷമതയും കുട്ടികളുടെ സംരക്ഷണത്തില്‍ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ ജൂണ്‍ 29 ന് രാവിലെ 10 ന് കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ശാരീരിക ക്ഷമത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണം. ഫോണ്‍: 04936 286900, 7034729653.
വാക് ഇന്‍ ഇന്റര്‍വ്യൂ
സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം 650 രൂപ നിരക്കില്‍ കാഷ്വല്‍ ലേബര്‍മാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസ്സായ ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ. കോഴ്‌സ് വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സി-ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം. ഉയര്‍ന്ന പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാദ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28 ന് രാവിലെ 10 മുതല്‍ 1 വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 9447301306.